• பாலியல் வன்புணர்வு: தலித் பெண்களுக்கு எதிராகப் பயன்படுத்தபடும் ஓர் ஆயுதம்!
    எச்சரிக்கை: இந்த கட்டுரையில் பாலியல் வன்கொடுமை பற்றிய விவரங்கள் உள்ளன. “ பாரம்பரியம் ஒரு நலிந்த மரத்தைப் போல பெண்களை உலர்த்துகிறது. அங்கு அவர்கள் தங்கள் வாழ்நாள் முழுவதையும் செலவிட வேண்டும். அங்கு அவர்கள் வேறொருவரின் நிழலின் கீழ் வாழ வேண்டும். அத்தகைய நாட்டில் பெண்கள் இன்னும் அடிமைகளாகவே இருக்கிறார்கள். அதில், ஒரு பெண்ணாகப் பிறப்பது குற்றம். ஒரு பெண்ணாகப் பிறப்பது குற்றம்.” -ஹிரா பன்சோட் பிரபல மராத்தி தலித் கவிஞர் ஹிரா பன்சோட் எழுதிய ஒரு...

    Read more

    അബ്രാഹ്മണ മാനിഫെസ്റ്റോ (1916)
    1916 നവംബർ 20 ന് മദ്രാസിൽ നടന്ന ഒരു സമ്മേളനത്തിൽ, മദ്രാസിലും നാട്ടിൻപുറങ്ങളിലും സ്ഥാനവും സ്വാധീനവുമുള്ള നിരവധി അബ്രാഹ്മണർ  പങ്കെടുക്കുകയുണ്ടായി.ഈ യോഗത്തിൽ വെച്ച് ബ്രാഹ്മണേതര സമുദായങ്ങളുടെ പ്രവർത്തനങ്ങളെ വിശദീകരിക്കുന്നതിനായി ഒരു പത്രം പ്രസിദ്ധീകരിക്കുന്നതിന് കമ്പനി ആരംഭിക്കാൻ നടപടിയെടുക്കണമെന്ന് തീരുമാനിച്ചു. ഒപ്പം സമുദായത്തിന്റെ താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും സംരക്ഷിക്കുന്നതിനുമായി നിഷ്പക്ഷ സംഘടന രൂപീകരിക്കുന്നതിനും തീരുമാനമുണ്ടായി. ഇതിന് അനുസൃതമായി ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരു ദിനപത്രം നടത്തുന്നതിന് "സൗത്ത് ഇന്ത്യൻ പീപ്പിൾസ്...

    Read more

1916 നവംബർ 20 ന് മദ്രാസിൽ നടന്ന ഒരു സമ്മേളനത്തിൽ, മദ്രാസിലും നാട്ടിൻപുറങ്ങളിലും സ്ഥാനവും സ്വാധീനവുമുള്ള നിരവധി അബ്രാഹ്മണർ  പങ്കെടുക്കുകയുണ്ടായി.ഈ യോഗത്തിൽ വെച്ച് ബ്രാഹ്മണേതര സമുദായങ്ങളുടെ പ്രവർത്തനങ്ങളെ വിശദീകരിക്കുന്നതിനായി ഒരു പത്രം പ്രസിദ്ധീകരിക്കുന്നതിന് കമ്പനി ആരംഭിക്കാൻ നടപടിയെടുക്കണമെന്ന് തീരുമാനിച്ചു. ഒപ്പം സമുദായത്തിന്റെ താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും സംരക്ഷിക്കുന്നതിനുമായി നിഷ്പക്ഷ സംഘടന രൂപീകരിക്കുന്നതിനും തീരുമാനമുണ്ടായി. ഇതിന് അനുസൃതമായി ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരു ദിനപത്രം നടത്തുന്നതിന് "സൗത്ത് ഇന്ത്യൻ പീപ്പിൾസ് അസോസിയേഷൻ" എന്ന പേരിൽ ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനി ആരംഭിച്ചു. അതിനോടൊപ്പം തന്നെ “ദക്ഷിണേന്ത്യൻ ലിബറൽ ഫെഡറേഷൻ” എന്ന പേരിൽ ഒരു രാഷ്ട്രീയ അസോസിയേഷനും രൂപീകരിച്ചു.

ദക്ഷിണേന്ത്യൻ പീപ്പിൾസ് അസോസിയേഷൻറെ സെക്രട്ടറിമാരായ റാവു ബഹാദൂർ പി, ത്യാഗരയ്യ ചെട്ടിയാർ എന്നിവർ മദ്രാസ് പ്രവിശ്യയിലെ  അബ്രാഹ്മണരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിദ്ധീകരിച്ച മാനിഫെസ്റ്റോയാണ് ചുവടെ കൊടുത്തിരിക്കുന്നത്. 

മാനിഫെസ്റ്റോ

‘ഇന്ത്യൻ ഹോം റൂൾ മൂവ്മെന്റും’ അതിൻറെ നിലവിലെ രാഷ്ട്രീയനിലപാടിനെക്കുറിച്ചുമുള്ള ചില വസ്തുതകൾ മദ്രാസ് പ്രവിശ്യയിലെ ബ്രാഹ്മണേതര ഇന്ത്യൻ സമൂഹങ്ങൾ വിശദീകരിക്കാൻ ശ്രമം നടക്കേണ്ട സമയം എത്തിച്ചേർന്നിരിക്കുന്നു. മദ്രാസ്  പ്രവിശ്യയിലെ ജനസംഖ്യയുടെ  41 ദശലക്ഷത്തിൽ 40 ൽ കൂടുതൽ ആളുകളും അബ്രാഹ്മണരാണ്, അതോടൊപ്പം നികുതിദായകരിൽ ബഹുഭൂരിഭാഗവും, കൂടാതെ ജമീന്താർ, ഭൂവുടമകൾ, കൃഷിക്കാർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ മദ്രാസിലെ രാഷ്ട്രീയ കാര്യങ്ങളിൽ അവർ അർഹിക്കുന്ന ഭാഗം ഏറ്റെടുത്തിട്ടില്ല.സംഘടിത പരിശ്രമത്തിന്റെ ഈ നാളുകളിലും രാജ്യത്തിന്റെ പൊതുവായ പുരോഗതിക്കായി അവർ പൊതു ജനങ്ങൾക്കിടയിൽ തങ്ങളുടെ സ്വാധീനം വളരെ കുറവോ അല്ലെങ്കിൽ ഒട്ടുംതന്നെയോ  പ്രയോജനപ്പെടുത്തുന്നില്ല. 

സംഘടിത പരിശ്രമത്തിന്റെ ഈ നാളുകളിൽ, അവരുടെ പൊതു താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തോട് താല്പര്യക്കുറവുള്ള, പ്രൊഫഷണലുകളെയും മറ്റ് രാഷ്ട്രീയക്കാരെയും അവരുടെ അംഗീകൃത വക്താക്കളായി അവതരിപ്പിക്കുന്നതിൽ നിന്ന് തടയുന്നതിനും സംരക്ഷിക്കുന്നതിനും കൃത്യമായ ഒരു സംഘടനയോ, പത്രമോ പോലും അബ്രാഹ്മണർക്കുണ്ടായിരുന്നില്ല. അതിനാൽ അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ (ഏകദേശം ഒന്നര ലക്ഷത്തോളം വരുന്ന ബ്രാഹ്മണരുമായി താരതമ്യപ്പെടുത്തുമ്പോൾ)  പ്രത്യക്ഷത്തിൽ പരിതാപകരമായിരുന്നു.

പൊതുസേവനം

ബഹു. സർ, അലക്സാണ്ടർ (അന്നത്തെ മിസ്റ്റർ) കാർഡ്യൂ, ഇപ്പോൾ മദ്രാസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, 1913 ൽ പബ്ലിക് സർവീസ് കമ്മീഷന് മുമ്പാകെ നൽകിയ തെളിവുകളിൽ മദ്രാസ്  പ്രവിശ്യയിലെ പബ്ലിക് സർവീസിൽ ബ്രാഹ്മണരുടെയും ബ്രാഹ്മണരല്ലാത്തവരുടെയും ആപേക്ഷികസ്ഥിതിയെ വിലയിരുത്തിയത് ഒരു ബ്രാഹ്മണേതര താൽപ്പര്യങ്ങളുടെ  വക്താവ് എന്ന നിലയിലല്ല, മറിച്ച് ഇന്ത്യൻ സിവിൽ പ്രവേശനത്തിനായി ഇംഗ്ലണ്ടിലും ഇന്ത്യയിലും ഒരേസമയം പരീക്ഷകൾ നടത്തുകയാണെങ്കിൽ അത് ബ്രാഹ്മണർ എന്ന “ചെറിയ പ്രത്യേക ജാതിയിൽ’ പെടുന്നവരാൽ നിറയും എന്ന് വെളിപ്പെടുത്താനാണ്. 1892 നും 1904 നും ഇടയിൽ നടന്ന പ്രൊവിൻഷ്യൽ സിവിൽ സർവീസിനായുള്ള മത്സരപരീക്ഷകളിൽ വിജയികളായ പതിനാറ് സ്ഥാനാർത്ഥികളിൽ പതിനഞ്ചും ബ്രാഹ്മണരാണെന്നും, വിജയത്തിന്റെ 95 ശതമാനവും ബ്രാഹ്മണർക്കാണെന്നും അദ്ദേഹം പ്രസ്താവിച്ചു. 

മൈസൂർ സംസ്ഥാനത്ത്, കഴിഞ്ഞ 20 വർഷത്തിനിടെ നടന്ന  സിവിൽ സർവീസിൻറെ തുറന്ന മത്സരപരീക്ഷകളിൽ  85 ശതമാനം ഒഴിവുകളും ബ്രാഹ്മണർ നേടുകയുണ്ടായി, അതേ കാലയളവിൽ, മദ്രാസിൽ അസിസ്റ്റന്റ് എഞ്ചിനീയർമാരെ നിയമിക്കുന്നതിനുള്ള മത്സരപരീക്ഷയിൽ വിജയിച്ചവരിൽ മൊത്തം 17 ബ്രാഹ്മണരും നാല് ബ്രാഹ്മണരല്ലാത്തവരുമായിരുന്നു. അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെന്റുകളിലേക്കുള്ള മത്സരപരീക്ഷകളിലും സമാനമായ അവസ്ഥയാണുണ്ടായത്. അക്കാലത്ത് മദ്രാസിലെ 140 ഡെപ്യൂട്ടി കളക്ടർമാരിൽ 77 പേർ ബ്രാഹ്മണരും, 30 ബ്രാഹ്മണേതര ഹിന്ദുക്കളും ബാക്കിയുള്ളവർ  മുഹമ്മദീയരും, ഇന്ത്യൻ ക്രിസ്ത്യാനികളും, യൂറോപ്യന്മാരും, ആംഗ്ലോ ഇന്ത്യക്കാരും ആയിരുന്നു. മത്സരപരീക്ഷകൾ നിലവിലില്ലാത്ത സ്ഥലങ്ങളിൽ പോലും, ഉദാഹരണത്തിന്, മദ്രാസ് പ്രവിശ്യയിലെ സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിൽ നിയമനങ്ങളിൽ ഭൂരിഭാഗവും ബ്രാഹ്മണമ്മാരുടെ കൈകളിലാണ്. 1913 ൽ 128 സ്ഥിരം ജില്ലാ മുൻസിഫുകളിൽ 93 പേർ ബ്രാഹ്മണരും 25 പേർ ബ്രാഹ്മണേതര ഹിന്ദുക്കളും ബാക്കിയുള്ളവർ മുഹമ്മദീയരും, ഇന്ത്യൻ ക്രിസ്ത്യാനികളും, യൂറോപ്യന്മാരും, ആംഗ്ലോ-ഇന്ത്യക്കാരും ആണെന്ന് സർ അലക്സാണ്ടർ കാർഡ്യൂ പ്രസ്താവിച്ചു. ഇന്ത്യയിലെ സിവിൽ സർവീസിലേക്കുള്ള  ഒരു തുറന്ന മത്സരം സർവീസിൽ ബ്രാഹ്മണ ജാതിക്കാർക്ക് സംപൂർണ കുത്തകയുണ്ടാക്കുമെന്നും ബ്രാഹ്മണേതര വിഭാഗങ്ങളെ പ്രായോഗികമായി ഒഴിവാക്കലാണ് അർത്ഥമാക്കുമെന്നും അദ്ദേഹം നിഗമനം ചെയ്തു.

എന്നിരുന്നാലും, മദ്രാസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രധാന പ്രാദേശിക സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പബ്ലിക് സർവീസ് കമ്മീഷന്റെ ശ്രദ്ധ ക്ഷണിച്ചില്ല. അവിടെയും, അന്നത്തെ സർക്കാർ സർവീസിൽ ബ്രാഹ്മണരുടെ മുൻ‌തൂക്കം കുറവായിരുന്നില്ല, അവർക്ക് അനുയോജ്യമായ വ്യവസ്ഥിതി ഇതിന് കൂടുതൽ സഹായകരമായി. 

സർക്കാർ സർവീസിൻറെ വിവിധ മേഘലകളിൽ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചോ, കണക്കുകളിലേക്കോ പോകുന്നത് അപ്രസക്തമാണെങ്കിൽപ്പോലും ഈ പ്രവിശ്യയിലെ ഇന്ത്യക്കാർക്കായുള്ള  ഏറ്റവും ഉയർന്ന നിയമനങ്ങളും അവ മുന്നോട്ടുവെക്കുന്ന തത്വവും ശ്രദ്ധിക്കാതിരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. അന്നത്തെ ഗവർണർ എക്സിക്യൂട്ടീവ് കൗൺസിൽ ഓഫ് H. E ഇന്ത്യക്കാർക്കായി തുറന്നപ്പോൾ ആ സ്ഥാനത്തേക്ക് വന്ന മൂന്ന് ഇന്ത്യക്കാരിൽ രണ്ടുപേർ ബ്രാഹ്മണ വിഭാഗത്തിൽ പെടുന്ന അഭിഭാഷകരായിരുന്നു. അതോടൊപ്പം ഹൈക്കോടതിയിലെ തത്സമയ ഇന്ത്യൻ ജഡ്ജിമാരിൽ നാലുപേരിൽ എല്ലാ ഹിന്ദു ജഡ്ജിമാരും ബ്രാഹ്മണ വിഭാഗക്കാരായിരുന്നു. 1914 ൽ ഗവൺമെന്റിലേക്ക് ഒരു പുതിയ സെക്രട്ടറിഷിപ്പ് സൃഷ്ടിക്കപ്പെട്ടു, എന്നാൽ ആ സ്ഥാനത്തേക്ക് ഉടൻ തന്നെ ഒരു ബ്രാഹ്മണ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗസ്ഥനെ നിയമിച്ചു. അതുകൂടാതെ റവന്യൂ ബോർഡിന്റെ ഇന്ത്യൻ സെക്രട്ടറി ഒരു ബ്രാഹ്മണനാണ്; പ്രവിശ്യാ സിവിൽ സർവീസിലെ അംഗങ്ങൾക്കായി തുറന്നിരിക്കുന്ന രണ്ട് കളക്ടർഷിപ്പുകളിൽ, മുഹമ്മദൻ സമുദായത്തിനൊഴികെയുള്ള സമുദായങ്ങളുടെ വിഹിതം എല്ലാകാലത്തും ബ്രാഹ്മണരുടെ പക്കലായിരുന്നു. 

പൊതുസ്ഥാപനങ്ങൾ 

സർക്കാർ സർവീസുകളിൽ എന്താണോ നടക്കുന്നത്, അതുതന്നെയാണ് തദ്ദേശീയസ്ഥാപനങ്ങളിലും  മറ്റ് പൊതുസ്ഥാപനങ്ങളും നടക്കുന്നത്. കൂടുതൽ വിഭാഗം ബ്രാഹ്മണ വോട്ടർമ്മാർ ഉൾക്കൊള്ളുന്നിടങ്ങളിൽ അബ്രാഹ്മണർക്ക് വിജയിക്കുവാനുള്ള സാധ്യതകൾ വളരെക്കുറവാണ്. ബ്രാഹ്മണരോ അബ്രാഹ്മണരോ ആയ ഏതെങ്കിലും ഒരു പ്രത്യേക സ്ഥാനാർത്ഥിക്കായി അബ്രാഹ്മണർ ഒന്നിക്കുന്നില്ല, ഇത് ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ ബ്രാഹ്മണർ എല്ലായ്‌പ്പോഴും അവരുടെ ജാതിക്കാരെ വിജയിപ്പിക്കുന്നതിൽ ഒന്നിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. മദ്രാസ് സർവകലാശാലയിലെ വിവിധ ഇന്ത്യൻ വിദ്യാർത്ഥികളിൽ തന്നെ ഭൂരിപക്ഷം  ഫെലോകളും ബ്രാഹ്മണരാണ്, അതുകൊണ്ടുതന്നെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് ഒരു ബ്രാഹ്മണേതര ഇന്ത്യക്കാരൻ ഒരിക്കലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല, യൂറോപ്യൻ ഫെലോകളുടെ പിന്തുണയോടെയല്ലാതെ, ബ്രാഹ്മണേതര ഇന്ത്യക്കാരൻ, എത്ര യോഗ്യതയുള്ളവനാണെങ്കിലും, യൂണിവേഴ്സിറ്റിയിലെ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായി തിരഞ്ഞെടുക്കപ്പെടുമെന്ന്  പ്രതീക്ഷിക്കാനാവില്ല. 1914 നവംബറിൽ നടന്ന മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിന്റെ യോഗത്തിൽ (അന്തരിച്ച) ശ്രീ. കുഞ്ഞി രാമൻ നായരുടെ  ഒരു ഉപചോദ്യത്തിന് മറുപടിയായി, സർവകലാശാലയിൽ രജിസ്റ്റർ ചെയ്ത ബിരുദധാരികളുടെ എണ്ണം 650 ആണെന്നും അതിൽ 452 പേർ ബ്രാഹ്മണരാണെന്നും, 12 പേർ  ബ്രാഹ്മണേതര ഹിന്ദുക്കൾ ആണെന്നും , 74 പേർ മറ്റ് സമുദായങ്ങളിൽ പെട്ടവരായിരുന്നു എന്നും അറിയിച്ചു. 1907 മുതൽ രജിസ്റ്റർ ചെയ്തബിരുദധാരികൾ, ഫെലോകളെ തിരഞ്ഞെടുത്തപ്പോൾ 12 അംഗങ്ങളിൽ ഒരാൾ ഒഴികെ എല്ലാവരും ബ്രാഹ്മണരായിരുന്നു. 1914 മുതൽ അല്ല, മറിച്ച് 1907 മുതൽ തന്നെ  ബിരുദധാരികൾക്ക് ഫെലോകളെ തിരഞ്ഞെടുക്കാൻ അനുവദിച്ചിരുന്നു. നിയമസഭയിൽ മേൽപ്പറഞ്ഞ പ്രസ്‌താവന നടത്തിയതിന് ശേഷം,  ബ്രാഹ്മണൻമ്മാരാൽ നിറഞ്ഞിരുന്ന കൗൺസിലിലേക്ക് ഒരു അബ്രാഹ്മണനെ ഫെലോയായി തിരഞ്ഞെടുക്കുകയുണ്ടായി. അതിനാൽ, ബ്രാഹ്മണരല്ലാത്തവർക്ക്, മദ്രാസ് സർവകലാശാലയുടെ സെനറ്റിലേക്ക് ഒരു തിരഞ്ഞെടുപ്പിന്റെ തുറന്ന വാതിൽ വഴി പ്രവേശിക്കാനുള്ള സാധ്യത വളരെ കുറവാണ്, ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലുകളിലേക്കും, പ്രാദേശിക ലെജിസ്ലേറ്റീവ് കൗൺസിലുകളിലേക്കും, മുനിസിപ്പൽ ബോഡികളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ "ഒരു പ്രത്യേക ജാതി" നിയന്ത്രിക്കുന്നിടത്തോളം കാലം ഇതേ സത്യം ആവർത്തിച്ചുകൊണ്ടേ ഇരിക്കും. 

ഇനി വല്ലപ്പോഴും, ഒരുന്യായബോധമുള്ളഭരണാധികാരി ഏതെങ്കിലും പൊതുസ്ഥാപനത്തിലെ ബ്രാഹ്മണരുടെ മുൻ‌തൂക്കംകൊണ്ടുണ്ടാകുന്ന അസമത്വം പരിഹരിക്കാൻ, താരതമ്യേന പ്രാതിനിധ്യമില്ലാത്ത വിഭാഗങ്ങളിൽ നിന്ന് വ്യക്തികളെ നാമനിർദ്ദേശം ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ അത്തരക്കാരെ ബ്രാഹ്മണ പത്രങ്ങൾ നിശിതമായി വിമർശിക്കുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മദ്രാസ് ഗവർണ്ണർ ആയിരുന്ന പെന്റ്‌ലാൻഡി പ്രഭു തന്റെ നിയമസഭ സമിതിയിലേക്ക് അടുത്തിടെ നടത്തിയ  നാമനിർദ്ദേശത്തെ  ചില പത്രങ്ങൾ  ശത്രുതാപരമായി സമീപിച്ചത്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും, മദ്രാസ് നഗരത്തിലും ജില്ലകളിലും നിലവിലുള്ള രാഷ്ട്രീയ സംഘടനകളുടെയും  കാര്യത്തിൽ, തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കണക്കുകൾ ഇതേ കഥ തന്നെ പറയും. ഏറ്റവും പുതിയ ഉദാഹരണം എടുക്കുകയാണെങ്കിൽ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിൽ പ്രതിനിധീകരിക്കുന്നതിനായി മദ്രാസ്  പ്രവിശ്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 പേരിൽ ഒരാളൊഴികെ എല്ലാവരും ബ്രാഹ്മണരാണ്. ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതുമായ ഈ പ്രവിശ്യയിലെ 40 ദശലക്ഷം വരുന്ന അബ്രാഹ്മണരുടെ അഭിപ്രായത്തിൽ, നിർഭാഗ്യവശാൽ  ഇളവുകളും അവകാശങ്ങളും കൂടുതൽ  നൽകിയിട്ടും കർക്കശമായാ ജാതിവ്യവസ്ഥ കൂടുതൽ കർക്കശമായി വളർന്നുകൊണ്ടേ ഇരിക്കുന്നു.

വിദ്യാഭ്യാസവും അബ്രാഹ്മണരും

രാഷ്ട്രീയ അധികാരത്തിനുമേലുള്ള കുത്തക നിലനിർത്താനും ഉയർന്ന സർക്കാർ നിയമനങ്ങളെ സംരക്ഷിക്കുന്നതിനുമായി, ഈ പ്രവിശ്യയിലെ ജനസംഖ്യയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ബ്രാഹ്മണർ എങ്കിലും സർവകലാശാലാ യോഗ്യതയിൽ അവർ മറ്റ് സമുദായങ്ങളെക്കാൾ വളരെ മുന്നിലാണ്. ബ്രാഹ്മണരുടെ സ്ഥാപിത സമ്പ്രദാങ്ങളും, ഹിന്ദു വിഭാഗത്തിൽ ഏറ്റവും ഉയർന്നതും പവിത്രവുമായ ബ്രാഹ്മണരുടെ സ്ഥാനം, അവരുടെ പാരമ്പര്യത്തിലുള്ളവിശ്വാസം, എഴുതപ്പെട്ടതും വാമൊഴിയാൽ പഠിപ്പിച്ചെടുത്തതുമായ വിശ്വാസവും, ദൈവത്തിന്റെ ഇടനിലക്കാരായ ഇവരുടെ അനുഗ്രഹമില്ലാതെ മോക്ഷം ലഭിക്കില്ല എന്നുള്ള കാഴ്ചപ്പാടും, കാലാകാലങ്ങളായി അധ്വാനിക്കാതെ ജീവിക്കാനുള്ള സാമൂഹിക വ്യവസ്ഥയും ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള പുതിയ അന്തരീക്ഷത്തിലേക്ക് എളുപ്പത്തിൽ പൊരുത്തപ്പെടാൻ അവരെ സഹായിച്ചു. മുൻകാലങ്ങളിലെന്നപോലെ തന്നെ ഇപ്പോഴും മറ്റ് ജാതികളെയും സമുദായങ്ങളെയും അപേക്ഷിച്ച് ബ്രാഹ്മണർക്ക് വളരെയധികം നേട്ടമുണ്ടാക്കാനായി. അതോടൊപ്പം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പുറമെ, വലിയ ഭൗതിക ഓഹരികൾ, മണ്ണിനു മുകളിലുള്ള പരമ്പരാഗതമായാ അധികാരവും അതുമായി ബന്ധപ്പെട്ട സാമൂഹിക അന്തസ്സ്, ജനങ്ങൾക്കിടയിലുള്ള സ്വാധീനം, പ്രവിശ്യയുടെ സ്ഥിരമായ സാമ്പത്തിക വികസനത്തിന് കാരണമാകുന്ന ശാന്തവും സമാധാനപരവുമായ തൊഴിലുകൾ, എല്ലാം തന്നെ ബ്രാഹ്മണർക്ക് ഈ സാമൂഹ്യ വ്യവസ്ഥയിൽ മുന്നേറ്റമുണ്ടാക്കി. പണ്ടുമുതലേ, അബ്രാഹ്മണരുടെ വിദ്യാഭ്യാസ വികസനത്തിനായി നിലകൊള്ളുന്ന വർഗ്ഗങ്ങൾക്കും സമുദായങ്ങൾക്കും സർക്കാരിൽ നിന്ന് പ്രോത്സാഹനം ലഭിക്കേണ്ടതല്ലേ? വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ തന്നെ, നേട്ടങ്ങളെല്ലാം ബ്രാഹ്മണരുടെ ഭാഗത്തല്ല, ഈ മേഘലയിൽ വൈകിയാണെങ്കിലും, ബ്രാഹ്മണേതര സമുദായങ്ങൾ മുന്നേറാൻ തുടങ്ങിയിട്ടുണ്ട്, അതോടൊപ്പം അവരിപ്പോള്‍ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലാണ്. അവരിൽ ചെട്ടി, കോമാതി, മുദലിയാർ, നായിഡു, നായർ എന്നീ വിഭാഗക്കാരും അതിവേഗം മുന്നേറി. അതോടൊപ്പം ജാതിപരമായും സാമൂഹികപരമായും  പിന്നോക്കം നിൽക്കുന്നവർ തങ്ങളെക്കാൾ മുന്നിലുള്ളവരെപ്പോലെ, പുതിയ കാലത്തിന്റെ നിലവാരത്തിലേക്ക് വരാൻ സ്വമേധയാ പരിശ്രമിക്കുന്നു, വിദ്യാഭ്യാസ പുരോഗതിയുടെ സ്വഭാവം വളരെ  വിശാലമാണ്, ബ്രാഹ്മണ സമൂഹത്തിൽ നിന്ന് വ്യത്യസ്‌തമായി ചില ബ്രാഹ്മണേതര സമുദായങ്ങൾക്കിടയിൽ പുരോഗതി കൂടുതൽ ഒത്തൊരുമയുള്ളതും നിഷ്‌പക്ഷവുമാണ്. ഒരു പ്രത്യേക വിഭാഗത്തോട്, പ്രത്യേക താല്പര്യം വെച്ചുകൊണ്ട്, വ്യക്തമല്ലാത്ത കാരണത്താൽ, വിദ്യാഭ്യാസ വകുപ്പ് ബ്രാഹ്മണ പെൺകുട്ടികളുടെയും പ്രത്യേകിച്ച് ബ്രാഹ്മണ വിധവകളുടെയും വിദ്യാഭ്യാസത്തിനായി പിന്നോക്ക വിഭാഗക്കാരാണെന്ന മട്ടിൽ പ്രത്യേക പരിഗണ നൽകി. എന്നാൽ നായർ പോലുള്ള ബ്രാഹ്മണേതര സമുദായങ്ങളിലെ സ്ത്രീകളുടെ  സാക്ഷരത  ബ്രാഹ്മണരെ അപേക്ഷിച്ച് കൂടുതലാണ്. ഈ പ്രവിശ്യയുടെ ധാർമ്മികവും ഭൗതികവുമായ പുരോഗതിക്ക് സംഭാവന ചെയ്യുന്ന ബ്രാഹ്മണരല്ലാത്തവരെ വിവിധ വഴികളിലും ജീവിതത്തിന്റെ വിവിധ മേഖലകളിലും ഇപ്പോൾ കണ്ടെത്താം. പക്ഷേ രാഷ്‌ട്രീയ ശക്തിയും ഔദ്യോഗിക സ്വാധീനവും ഉപയോഗിച്ചുകൊണ്ട് പലപ്പോഴായി ബ്രാഹ്മണ ജാതിക്കാരും അവരുടെ കൂട്ടരും പുറകിൽ പിടിമുറുക്കുന്നുണ്ട്. 

സംഘടനയുടെ ആവശ്യകത

ദുഷ്കരമായ മത്സരപരീക്ഷകളുള്ള ഈ കാലഘട്ടത്തിൽ, സ്വന്തമായി പ്രാഗൽഭ്യം തെളിയിച്ച് പരീക്ഷകളിൽ വിജയിക്കാനുള്ള ആരുടേയും കഴിവിനെ ഞങ്ങൾ നിഷേധിക്കുന്നില്ല. പക്ഷേ, നമ്മുടെ ധാരണയെ മറികടക്കുന്നതെന്തെന്നാൽ, എന്തുകൊണ്ടായിരിക്കും ഒരു ചെറിയ സമുദായത്തിലെ ഇംഗ്ലീഷ് അറിവുള്ള വലിയ വിഭാഗം ആളുകളെത്തന്നെ, വലിയതും ചെറുതും ഉയർന്നതും താഴ്ന്നതുമായ എല്ലാ സർക്കാർ നിയമനങ്ങളിലും തൊട്ടടുത്ത സമുദായത്തെക്കാൾ കൂടുതൽ ഉൾക്കൊള്ളാൻ അനുവദിക്കുന്നത്. എക്സിക്യൂട്ടീവ് ജുഡീഷ്യൽ ഓഫീസർമാർ, വിദ്യാഭ്യാസ വിദഗ്ദർ, അഭിഭാഷകർ, മെഡിക്കൽ ഓഫിസർമാർ, എഞ്ചിനീയർമാർ, പൊതുപ്രവർത്തകർ, വലിയതും പ്രധാനപ്പെട്ടതുമായ എസ്റ്റേറ്റുകളുടെ ഭരണാധികാരികൾ എന്നീ നിലകളിൽ പ്രവർത്തിച്ച അബ്രാഹ്മണരുടെ പ്രവർത്തനങ്ങളിൽ നിരവധി തടസ്സങ്ങൾ ഉണ്ടായിരുന്നിട്ടും, ബ്രാഹ്മണേതര സമുദായങ്ങൾ നിരവധി നേട്ടങ്ങളോടുകൂടിയ  പ്രഗൽഭരുമായവരെ സൃഷ്ടിച്ചു, അവരിൽ ചിലർക്ക് തുല്യമായവർ  ബ്രാഹ്മണ ജാതിയിൽ പോലും ഉണ്ടായിരുന്നില്ല എന്ന സത്യം കണ്ടില്ലെന്ന് നടിക്കാനാവില്ല . അബ്രാഹ്മണർ അവരുടെ ആത്മാഭിമാനവും പ്രബുദ്ധതയും ഉപയോഗിച്ച് അവരുടെ സമുതായങ്ങളെ ഒരുമിപ്പിച്ചു പ്രവർത്തിച്ചിരുന്നെങ്കിൽ സർക്കാർ നിയമനങ്ങളുടെയും രാഷ്ട്രീയ അധികാരത്തിന്റെയും കാര്യത്തിൽ അവർ ഒന്നാമതാകുമായിരുന്നു. അതായത് അവർക്ക് അവകാശപ്പെട്ട ഇടങ്ങളിൽ അവരുണ്ടാകുമായിരുന്നു. അത് പോലെ തന്നെ, അവരുടെ സ്വന്തം സഹജാവബോധം മൂലവും പരസ്യത്തിന്റെ ആധുനിക സാധ്യതകളെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്തതു കാരണവും അവരുടെ താൽപ്പര്യങ്ങൾക്ക് ശരിയായ ശ്രദ്ധയും അംഗീകാരവും ലഭിച്ചില്ല. 

അംഗീകാരമില്ലാത്ത  ഭരണഘടനനിർമ്മാണമല്ല, വേണ്ടത് പുരോഗമന വികസന രാഷ്ട്രീയമാണ്.

നിലവിലെ രാഷ്ട്രീയ നിലപാടുകളോടും വ്യവസ്ഥകളോടും യോജിക്കാതെ, പുതിയ രാഷ്ട്രീയ ഇളവുകൾ അതിന്റ ഔചിത്യം നോക്കാതെ ആവശ്യപ്പെടുമ്പോൾ പോലും ഒരിക്കലും സന്തുഷ്ടരല്ലാത്ത ഈ പ്രവിശ്യയിലെ തീവ്ര രാഷ്ട്രീയക്കാർ ഇപ്പോൾ സ്വരാജിന്  വേണ്ടി ആവശ്യപ്പെടുന്നു.മുമ്പത്തെ അനുഭവത്തിൽ നിന്ന്, ഉചിതമായ സമയത്ത് ഒരു വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, തീർച്ചയായും, ഇന്ത്യയൊട്ടാകെ സ്വരാജിന് താല്പര്യമുണ്ടെന്ന് ഇത് വ്യക്തമാക്കും എന്ന് ഞങ്ങൾ ഭയപ്പെടുന്നു. ഈ അതിരുകടന്ന പദ്ധതിയുടെ വിശദാംശങ്ങളിലേക്കോ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലിലെ പത്തൊൻപത് അംഗങ്ങൾ അവിടുത്തെ വൈസ്രോയിക്ക് സമർപ്പിച്ചവയിലേക്കോ പോകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാധീനത്തെയും അധികാരത്തെയും ദുർബലപ്പെടുത്തുന്നതിനായി പ്രവർത്തനത്തിലുള്ള, രൂപകൽപ്പന ചെയ്ത, അല്ലെങ്കിൽ പൂർണ്ണമായ ഒരു നടപടിക്കും ഞങ്ങൾ അനുകൂലമല്ല. ഇന്ത്യയുടെ ഇന്നത്തെ സാഹചര്യങ്ങളിൽ, മതത്തിന്റെയും വർഗ്ഗത്തിന്റെയും തോത് കുറച്ചുകൊണ്ട് ഐക്യബോധവും ദേശീയ ഐക്യമത്യവും വളർത്തിയെടുക്കാൻ അവർക്ക് മാത്രമേ കഴിയൂ. അതൊന്നുമില്ലാത്ത ഇന്ത്യ പൊതു ലക്ഷ്യവും, പൊതു ദേശസ്‌നേഹവും ഇല്ലാത്ത പരസ്പരവിരുദ്ധരുടേയും പോരടിക്കുന്നവരുടേയും കൂട്ടമായി തുടരും. അനധികൃത ഇന്ത്യൻ ഭരണഘടനാ നിർമാണത്തിൽ നിന്ന് നാം പൂർണമായും അകന്നു നിൽക്കുമ്പോഴും, അത് ഒരു പ്രത്യേക വിഭാഗം രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ട തൊഴിലായി തോന്നുന്നു. എന്നാൽ ഞങ്ങൾ, ജനങ്ങളിൽ വിശ്വാസമുള്ള, വിവേകമുള്ള, സമയോചിതവും, ഉദാരവുമാണെന്ന് തെളിയിക്കപ്പെട്ട പുരോഗമന വികസന രാഷ്ട്രീയ നയങ്ങളെ ശക്തമായി അനുകൂലിക്കുകയും ചെയ്യുന്നു. 

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (INC) ആദ്യ നാളുകളിൽ, A.O. ഹ്യൂം,  W.C ബാനർജി, ബുദ്രുദ്ദിന് തയബ്ജി, എസ് രാമസ്വാമി മുതലിയാർ, രംഗനായിഡു, റാവു ബഹാദൂർ സഭപഥി മുതലിയാർ, സർ ശങ്കരൻ നായർ തുടങ്ങിയ വിവേകികളും ചിന്താശീലരുമായ നേതാക്കൾ പ്രസ്ഥാനത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യ്ത കാലത്ത് പ്രവിശ്യയിലുടെനീളം അവർ  പ്രബുദ്ധരായ അബ്രാഹ്മണർക്ക് അവരുടെ ഹൃദയംഗമവും വിശ്വസ്തവുമായ പിന്തുണ നൽകി. എന്നാൽ അന്ന് രൂപത്തിലും പേരിലുമല്ല, മറിച്ച് കോൺഗ്രസ് ആത്മാവിലും രീതിയിലും ഒരു യഥാർത്ഥ ദേശീയ സ്ഥാപനമായിരുന്നു, എങ്കിലും പഴയ ചില ആദർശങ്ങൾ ഇപ്പോഴും ഉണ്ട്. എന്നാൽ ഈ പ്രവിശ്യയിലെ ബ്രാഹ്മണേതര പൊതുജനങ്ങളുടെ ചിന്താഗതിക്കും ആത്മാഭിമാനത്തിനും വേണ്ടി പ്രവർത്തിക്കാൻ ഈ പ്രസ്ഥാനത്തിന്റെ നിലവിലെ മനോഭാവത്തിനോ, രീതികൾക്കോ, വ്യക്തികൾക്കോ കഴിയില്ല, സാമൂഹിക പിന്തിരിപ്പന്മാരും, അസഹിഷ്ണരായ രാഷ്ട്രീയ ആദർശവാദികളും ഇപ്പോൾ കോൺഗ്രസിനെ പൂർണമായും കൈവശപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെയും ജനങ്ങളെയും അറിയുന്നവരും രണ്ടിനോടും തങ്ങളുടെ ഉത്തരവാദിത്തം പുലർത്തുന്നതുമായ വിവേകശാലികളും ശാന്തരുമായ രാഷ്ട്രീയക്കാർ ഉടൻ തന്നെ കോൺഗ്രസിൽ തങ്ങളുടെ വൈദഗ്ദ്ധ്യം വീണ്ടും ഉറപ്പിക്കുമെന്നും വർത്തമാനകാല ജീവിത യാഥാർത്ഥ്യങ്ങൾക്ക് അനുസൃതമായി അത് നയിക്കപ്പെടുകയും ചെയ്യുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.

ജാതി ഭരണം വേണ്ട

നേരത്തെ നിർദ്ദേശിച്ചതുപോലെ, നിലവിലെ വ്യവസ്ഥകൾക്കനുസൃതമല്ലാത്ത മാറ്റങ്ങളുടെ അവതരണത്തിനെ  ഞങ്ങൾ എതിർക്കുന്നു. ജാതിഭരണത്തെയോ വർഗഭരണത്തെയോ ശക്തമായി അപലപിക്കാൻ ഞങ്ങൾക്ക് കഴിയില്ല. പക്ഷേ ഇന്ത്യയുടെ മികച്ച താൽപ്പര്യങ്ങൾക്കായി, ഗവൺമെന്റ് യഥാർത്ഥ ബ്രിട്ടീഷ് തത്ത്വങ്ങളായ നീതിയും അവസര സമത്വവും തുടർന്നും നടപ്പാക്കണമെന്ന് കരുതുന്നവരാണ് ഞങ്ങൾ. ബ്രിട്ടീഷ് ഭരണത്തോട് ഞങ്ങൾ അങ്ങേയറ്റം അർപ്പണബോധമുള്ളവരും വിശ്വസ്തത പുലർത്തുന്നവരുമാണ്, കാരണം, ഈ ഭരണത്തിന് നിരവധി പോരായ്മകളും വ്യതിയാനങ്ങളും ഉണ്ടായിരുന്നെങ്കിലും നീതിയും സഹതാപവുമാണ് പ്രധാനം. നമ്മുടെ ഭരണാധികാരികൾ, രാജ്യത്തെക്കുറിച്ച് കൂടുതൽ അറിവുള്ളവരാകുമ്പോൾ, പൊതു വികാരത്തോട് കൂടുതൽ വേഗത്തിൽ പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, തീർച്ചയായും ആ വികാരം വ്യക്തമായി പ്രകടവുമാണ്. അതുകൊണ്ട് തന്നെ അവർ എന്തെങ്കിലും നടപടിയെടുക്കുന്നതിനുമുമ്പ് ഓരോ ജാതിയുടെയും വർഗ്ഗത്തിന്റെയും സമുദായത്തിന്റെയും താൽപ്പര്യങ്ങളും ആഗ്രഹങ്ങളും മുമ്പത്തേതിനേക്കാൾ കൂടുതൽ താല്പര്യത്തോടെയും പരമ്പരാഗത രീതിയിൽനിന്ന് വത്യസ്തമായും പരിശോധിക്കും. സാമൂഹ്യ ബഹിഷ്ക്കരണത്തിന്റെ മനോഭാവവും വർഗ്ഗത്തിന്റെയും ജാതിയുടെയും തീവ്രത അപ്രത്യക്ഷമാകാൻ തുടുങ്ങുമ്പോഴും മാത്രമേ, തർക്കമറ്റരീതിയിൽ, സ്വയംഭരണത്തിലേക്കുള്ള പുരോഗതി കൂടുതൽ തൃപ്തികരമായിരിക്കുകയുള്ളു. എന്നാൽ, നിലവിൽ തന്റെ മുൻപിൽ എന്താണുള്ളതെന്ന് ഒരു രാഷ്ട്രീയക്കാരൻ സ്വയംഉത്‌കണ്‌ഠപ്പെടേണ്ടത്.

അധികാരത്തിന്റെ തുല്ല്യ വിതരണത്തിലൂന്നിയ സ്വയം ഭരണം

യുദ്ധത്തിന്റെ വിജയകരമായ സമാപനത്തിനുശേഷം, ഇന്ത്യൻ ഭരണഘടന പുനരവലോകനത്തിനായി ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞരുടെയും ബ്രിട്ടീഷ് പാർലമെന്റിന്റെയും മുമ്പാകെ വരും. ഇന്ത്യ അവളുടെ ഭരണഘടനയുടെ അടിസ്ഥാനം വിശാലമായതും ആഴമേറിയതും ആയിരിക്കണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം നേടിയിട്ടുണ്ട്, ഇന്ത്യയുടെ മക്കൾ എല്ലാ വർഗ്ഗത്തെയും ജാതിയെയും സമുദായത്തെയും പ്രതിനിധീകരിക്കുന്നു. രാജ്യത്തിൻറെ കാര്യങ്ങളുടെ ഫലപ്രദമായ  നടത്തിപ്പിന്  സ്ഥാനവും ആൾബലവും  കൂടുതൽ സമ്മർദ്ദശക്തിയായി മാറ്റി, അവളുടെ ആഭ്യന്തര നയത്തെയും സാമ്പത്തിക നിലയെയും ബാധിക്കുന്ന കാര്യങ്ങളിൽ അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യവും നിയമനിർമ്മാണ സ്വയംഭരണവും നൽകണം. അവസാനമായി, ബ്രിട്ടീഷ് പ്രജകളെന്ന നിലയിൽ ഇന്ത്യൻ പൗരൻമാർക്ക് അന്തസും അധികാരവും കുറയാതെ ഈ സാമ്രാജ്യത്തിൽ ആത്മാഭിമാനത്തോടെ ജീവിക്കാൻ അനുയോജ്യമായ അവസരം നൽകണം. 

അബ്രാഹ്മണരുടെ ഏറ്റവും പ്രധാന ദൗത്യം

ബ്രാഹ്മണേതര സമുദായങ്ങളിലെ പ്രബുദ്ധരായ അംഗങ്ങളോട് ഉണർന്ന്പ്രവർത്തിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു, അവരുടെ ഭാവി അവരുടെ തന്നെ കൈകളിലാണ്. എന്തെന്നാൽ അവർ അഭിമുഖീകരിക്കുന്ന ദൗത്യം വലുതും ശ്രമകരവുമാണ്. ആദ്യം തന്നെ, നിലവിലുള്ളതിനേക്കാൾ വലിയ അളവിൽ വിദ്യാഭ്യാസം  അവരുടെ ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും നൽകേണ്ടതുണ്ട്. അതിനായി പ്രമുഖരായ അബ്രാഹ്മണരുടെ മാർഗനിർദേശപ്രകാരം ജനനിബിഡമായ എല്ലാ കേന്ദ്രങ്ങളിലും സമിതികൾ ആരംഭിക്കുകയും കാര്യക്ഷമമായി പരിപാലിക്കുകയും വേണം. വിവിധ ബ്രാഹ്മണേതര സമുദായങ്ങളുടെ വിദ്യാഭ്യാസത്തിനായി നിലവിലുള്ള സൗകര്യങ്ങൾ കൂടുതൽ സ്വതന്ത്രമായി പ്രയോജനപ്പെടുത്തുന്നതിന് പ്രേരിപ്പിക്കുക മാത്രമല്ല, ഒപ്പം അത്തരം സൗകര്യങ്ങൾ നിലവിലില്ലാത്ത സ്ഥലങ്ങളിൽ സൃഷ്ടിക്കുകയും വേണം. പക്ഷേ അതോടൊപ്പം, ധനസഹായം കൂടാതെ ദരിദ്രരും ബുദ്ധിമാന്മാരുമായ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസത്തിന് മതിയായ മൂലധനം കണ്ടെത്താനാവില്ല. 

വാസ്തവത്തിൽ, അബ്രാഹ്മണർക്കായുള്ള ശക്തമായ വിദ്യാഭ്യാസനയം വളരെക്കാലമായി കാലതാമസം നേരിടുകയാണ്. ബ്രാഹ്മണേതര വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന്റെ പുരോഗതിക്കായി സമിതികൾ  ആരംഭിക്കുന്നതിനൊടൊപ്പം സാമൂഹികവും രാഷ്ട്രീയവുമായ സംഘടനകൾ പരിപാലിച്ചുപോകേണ്ടതുണ്ട്, അതോടൊപ്പം ആവശ്യമുള്ളിടത്ത്, അവരുടെ അവകാശവാദങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കുന്ന പത്രങ്ങളും ആവശ്യമുണ്ട്. അവരുടെ നിശബ്ദവും നിഷ്‌ക്രിയവുമായാ മനോഭാവംകൊണ്ട്, തങ്ങളുടെ സ്വയം  പ്രശ്നങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിൽ പരാജയപ്പെടുകയും, ഒപ്പം മറ്റുള്ളവർ അവരുടെ ആവശ്യങ്ങൾക്കായി ഇവരെ ഉപയോഗിക്കുകയും ചെയ്തു, ഇതിന്റെ ഭാഗമായി, ബ്രാഹ്മണരെ അപേക്ഷിച്ച് തങ്ങളുടെ സ്ഥിതിയിൽ അബ്രാഹ്മണർ അസംതൃപ്തരാണ്. അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ അസംതൃപ്തിയെക്കുറിച്ച് ഒരുപക്ഷേ ഗവൺമെന്റിന് പൂർണ്ണമായി അറിവുണ്ടായിരിക്കില്ല, പക്ഷേ ഈ വിഷയത്തിലേക്ക് സർക്കാരിന്റെ ശ്രദ്ധ വഴിയേ ആകർഷിക്കപ്പെടും. 

എന്നാൽ അബ്രാഹ്മണർ ആദ്യം അവരവരെത്തന്നെ സഹായിക്കണം. തുടർച്ചയായ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വികസനത്തിന് വിശാലവും ശാശ്വതവുമായതെല്ലാം അവർ ചെയ്യട്ടെ; അപ്പോൾ ബ്രിട്ടീഷ് പ്രജകളെന്ന നിലയിൽ അവരുടെ ഭാവി ഇന്നത്തെതിനേക്കാൾ പ്രസന്നവും സമൃദ്ധവും ആയിരിക്കും. "രാഷ്ട്രനിർമ്മാണം" ദുഷ്കരമായ ഒരു ജോലിയാണ്, എന്നാൽ മന്ദഗതിയിലുള്ള ഈ മാറ്റത്തിൽ ഓരോ ജാതിയുടേയും വർഗ്ഗന്റെയും ആദ്യത്തേയും അവസാനത്തേയും കടമയെന്നത് ഉചിതമായ സമയത്തുള്ള ഉചിതമായ പ്രവർത്തനങ്ങളാണ്. 

ഇന്ത്യയിൽ, വരാനിരിക്കുന്ന കുറച്ചു കാലത്തേക്ക്, ഏതുവിധേനയും, ഓരോ സമുദായവും പ്രാഥമികമായി സ്വന്തം ക്രമീകരിക്കേണ്ടതുണ്ട്, അതിനാൽ ഒരുപക്ഷേ ഉയർന്ന സാമൂഹ്യ ആവിശ്യങ്ങൾക്കുവേണ്ടി മറ്റ് സമുദായങ്ങളുമായി സഹകരിക്കേണ്ടിവരുമ്പോൾ, പരാശ്രയിയും നിസ്സഹായിയുമായ ഒരു സമുദായം എന്ന നിലയിലല്ല, മറിച്ച് തികഞ്ഞ തുല്യതയുടെ അടിസ്ഥാനത്തിൽ, പൊതുവായ വിഷയങ്ങളുടെ ഉന്നമനത്തിനായി സ്വയം ബഹുമാനിക്കുന്നതും വികസിതവുമായ ഒരു സാമൂഹിക സംഘടന എന്ന നിലയിലാണ് സഹകരണം വാഗ്ദാനം ചെയ്യേണ്ടത്. 

-ജസ്റ്റിസ് പാർട്ടി ഗോൾഡൻ ജൂബിലി സുവനീർ (1968) &ദ്രാവിഡർ 100 (2016).

Add comment


Security code
Refresh

Share this post

Submit to FacebookSubmit to Google PlusSubmit to TwitterSubmit to LinkedIn

புரட்சி மொழிகள்

"பார்ப்பான், சூத்திரன், பறையன் என்கிற ஜாதி அமைப்பு இருக்கிற வரையில் இந்த நாட்டில் ஒரு இஞ்ச் அளவுகூட முன்னேற்றம் காண முடியாது என்று உறுதியாகக் கூறுவேன்" - பெரியார்

தொடர்புக்கு

Periyar web version
கைப்பேசி: +919787313222
மின்னஞ்சல்:pwversion@gmail.com

To Get Latest Articles

Enter your email address: